പശുപരിപാലന കേന്ദ്രം നടത്തുന്ന മുസ്ലീം യുവതിക്കെതിരെ ഭീഷണി; ആസിഡ് ആക്രമണം പോലും ഉണ്ടായേക്കാം

Web Desk |  
Published : Jul 01, 2018, 11:31 PM ISTUpdated : Oct 02, 2018, 06:46 AM IST
പശുപരിപാലന കേന്ദ്രം നടത്തുന്ന മുസ്ലീം യുവതിക്കെതിരെ ഭീഷണി; ആസിഡ് ആക്രമണം പോലും ഉണ്ടായേക്കാം

Synopsis

പശുപരിപാലന കേന്ദ്രത്തിന്റെ അദ്ധ്യക്ഷയ്‌ക്കെതിരെ ഭീഷണി ആസിഡ് ആക്രമണം പോലും ഉണ്ടായേക്കാമെന്ന് മെഹറുന്നീസ ഖാന്‍

ഭോപ്പാല്‍: പശുപരിപാലന കേന്ദ്രത്തിന്റെ അദ്ധ്യക്ഷയ്‌ക്കെതിരെ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. ആസിഡ് ആക്രമണം പോലും ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ ദേശീയ പശുപരിപാലന കേന്ദ്രമായ രാഷ്ട്രീയ ഗോ രക്ഷാവാഹിനിയുടെ അധ്യക്ഷയായ മെഹറുന്നീസ ഖാന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. 

മുസ്ലീം സ്ത്രീ പശുപരിപാലന കേന്ദ്രം നടത്തുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരോപിച്ച്‌ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരാണെന്നും, ഭീഷണി ഭയക്കുന്നുവെന്നും മെഹറുന്നീസ പറഞ്ഞു. വാട്സ് ആപ്പ് വഴിയാണ് അക്രമികൾ ഭീഷണിപ്പെടുത്തുന്നത്.മുറിച്ച് മാറ്റപ്പെട്ട തലയുടെ ചിത്രങ്ങളും അക്രമികൾ അയക്കാറുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും ഒരു സഹായവും ചെയ്തില്ലെന്നും അവർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി
Malayalam News Live: എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി