കുന്നിടിച്ച് പുഴയില്‍ തള്ളി; ദേശീയപാത അധിക്യതര്‍ക്കെതിരെ നിയമനടപടിക്ക് വാട്ടര്‍ അതോറിറ്റി

By Web DeskFirst Published Feb 9, 2018, 7:01 PM IST
Highlights

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനുവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ കുന്നിടിച്ച് പുഴയോരത്ത് തള്ളിയ സംഭവത്തില്‍ ജലസേജനവകുപ്പ് നിയമനടപടിക്ക്. സംഭവത്തില്‍ തഹസില്‍ദ്ദാരോട് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ മണ്ണ് മാറ്റുവാന്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് അധിക്യതര്‍. 

മഴ ശക്തമായതോടെ പുഴയോരത്ത് നിക്ഷേപിച്ചിരുന്ന മണ്ണ് മുതിരപ്പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. മൂന്നുദിവസമായി തുടരുന്ന മഴ വീണ്ടും ശക്തമായാല്‍  പഴയമൂന്നാറിലെ ജലാശയത്തില്‍ എത്തുകയും ഇത് ജലാശയത്തിന്റെ സുരക്ഷയ്ക്ക് തിരിച്ചടിയാവുകയും ചെയ്യും. കഴിഞ്ഞ ദിവസം പഞ്ചായത്ത്, റവന്യു, ജല അതോറിറ്റിവകുപ്പുകള്‍ സ്ഥലം സന്ദര്‍ശിക്കുയും മണ്ണ് മാറ്റുന്നതിന് ദേശീയപാത അധിക്യതര്‍ക്ക് കത്ത് നല്‍കുയും ചെയ്തു. 

പാതയോരങ്ങളിലെ മണ്ണ് മാറ്റുന്നതുവരെ പണികള്‍ താല്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാടിന്റെ വികനപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാവുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് നിലപാടിലാണ് ജില്ലാ ഭരണകൂടം. കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡ് വികസനം യാഥാര്‍ത്യമാക്കാന്‍ ചിലകാര്യങ്ങളില്‍ കണ്ണടക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 

എന്നാല്‍ സംഭവത്തില്‍ ഡാം സേഫ്റ്റി അധിക്യതരും രംഗത്തെത്തിയതോടെ ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ ഷാജി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ദേവികുളം അഡീഷനല്‍ തഹസില്‍ദ്ദാര്‍ തയ്യറാക്കിയ റിപ്പോര്‍ട്ടാണ് തഹസില്‍ദ്ദാര്‍ കളക്ടര്‍ക്ക് കൈമാറിയത്. പുഴ സംരക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന് നിവേദനം നല്‍കും. മൂന്നാറിന്റെ ജീവനായ മുതിരപ്പുഴയെ ഇല്ലാതാക്കാന്‍ ദേശീയപാത അധിക്യതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകരുടെ നേത്യത്വത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

click me!