
പതിനായിരം രൂപയാണ് ബാങ്കില്‍ നിന്ന് ഷക്കീബ് പിന്‍വലിച്ചത്. രണ്ടായിരത്തിന്‍റെ നാല് നോട്ടുകളും ബാക്കി രണ്ടായിരം രൂപക്ക് പത്ത് രൂപയുടെ ചില്ലറയുമാണ് ബാങ്കില്‍ നിന്ന് ലഭിച്ചത്. പത്ത് രൂപയുടെ നാണയങ്ങള്‍ നാല് കവറുകളിലായാണ് ഷക്കീലിന് കിട്ടിയത്. ഇരുനൂറ് നാണയങ്ങള്‍ ഈ നാല് കവറുകളിലായി ഉണ്ടായിരുന്നു. എന്നാല്‍ ഈ നാല് കവറുകളിലായി 86 നാണയങ്ങളില്‍ പത്ത് രൂപയെന്ന മുദ്രയില്ല.നാണയത്തിന്റെ ഇരുവശങ്ങളിലും മുദ്ര രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ അതി സൂക്ഷമമായി ആര്‍ബിഐ നിരീക്ഷണത്തില്‍ നിര്‍മ്മിക്കുന്ന ഇത്തരം നാണയങ്ങളില്‍ മുദ്രകള്‍ ഇല്ലാതവരാന്‍ സാധ്യത കുറവാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഷക്കീബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam