മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍

Published : Sep 09, 2016, 06:42 AM ISTUpdated : Oct 05, 2018, 03:14 AM IST
മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍

Synopsis

കൊച്ചി: ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പുനടത്തിയ സംഘം പിടിയില്‍. അഞ്ചു ലക്ഷം രൂപ വിവിധ ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്ത അഞ്ചംഗസംഘമാണ് മൂവാറ്റുപുഴയില്‍ പിടിയിലായത്. 

കടകളില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. എടിഎം വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രത്യേക യന്ത്രം സംഘത്തില്‍നിന്നു പിടിച്ചെടുത്തു. ചാലക്കുടി മോതിരക്കണ്ണി സ്വദേശി ജിന്റോ ജോയി, കോട്ടയം സംക്രാന്തി സ്വദേശികളായ അസി, സഹോദരന്‍ അഹദ് മോന്‍, അമ്പലപ്പുഴ സ്വദേശി ഷാരൂഖ്, പള്ളുരുത്തി സ്വദേശി മനു ജോളി എന്നിവരാണ് അറസ്റ്റിലായത്. 

വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്.  മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും
പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ