വാഹനപരിശോധനക്കിടെ എംവിഡി ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം, ബോണറ്റിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ, സംഭവം ആറ്റിങ്ങലിൽ

Published : Nov 20, 2026, 01:18 PM IST
mvd attacked

Synopsis

അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോ‍ഡിന് നടുവിൽ നിന്ന് ഉദ്യോ​ഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജം​ഗ്ഷന് സമീപം വാഹന പരിശോധനക്കിടെ എംവി‍ഡി ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം. വാഹന പരിശോധനക്കിടെ തടഞ്ഞപ്പോൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എംവിഡി ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഉദ്യോ​ഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോ‍ഡിന് നടുവിൽ നിന്ന് ഉദ്യോ​ഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു ഈ സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണ്ടും അഭിഭാഷക ഗൗൺ ഇട്ട് പി എസ് ശ്രീധരൻപിള്ള; കോടതിയിൽ ഹാജരായത് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി
'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ; എൽപിഎസ്‌ടി സമരം തുടരും