ബാലറ്റിൽ അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല; ആവശ്യം തള്ളി വരണാധികാരി

Published : Apr 04, 2026, 05:30 PM ISTUpdated : Apr 04, 2026, 07:20 PM IST
Anjali Nair

Synopsis

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഹിയറിം​ഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായർ എന്ന് പുതുക്കണമെന്ന ആവശ്യം വരാണാധികാരി അംഗീകരിച്ചില്ല.

കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റിൽ അജ്ഞലി പി.വി. എന്നു തന്നെ. അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചു. പേര് പുതുക്കാൻ അപേക്ഷ നൽകിയത് മാര്‍ച്ച് 31നാണ് അതിനു മുന്നേ തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും തുടങ്ങിയിരുന്നതിനാൽ, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുത്തു. നാമനിര്‍ദേശ പത്രിക നൽകുമ്പോഴുള്ള അജ്ഞലി പി.വി.എന്ന പേരു തന്നെയാണ് ബാലറ്റിലുള്ളത്. അജ്ഞലി എന്ന് പേരുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ല, സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ബാലറ്റിൽ ക്രമീകരിക്കുന്നതിനാൽ, തിരിച്ചറിയൽ പ്രശ്നങ്ങൾ ഇല്ലെന്നും ചുണ്ടിക്കാട്ടിയാണ് അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളിയത്. പേരുമാറ്റാത്തത് തരിച്ചടിയാകില്ലെന്ന് അഞ്ജലി നായര്‍ പ്രതികരിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭരണം നിലനിർത്താൻ ബിജെപി; അണിയറയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം, അസമിൽ രാഷ്ട്രീയ കൊടുങ്കാറ്റ്!
കോന്നി ഇത്തവണ ആർക്കൊപ്പം? വികസനം ചർച്ചയാക്കി ജനീഷ് കുമാർ, കോട്ട പിടിച്ചെടുക്കാൻ സതീഷ് കൊച്ചുപറമ്പിൽ