നന്തന്‍കോട് കൂട്ടകൊലക്കേസ്; കേഡലിനെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുത്തു

Published : Apr 14, 2017, 01:30 PM ISTUpdated : Oct 05, 2018, 01:05 AM IST
നന്തന്‍കോട് കൂട്ടകൊലക്കേസ്; കേഡലിനെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുത്തു

Synopsis

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതി കേഡല്‍ മൃതദേഹങ്ങള്‍ കത്തിക്കാനായി പെട്രോള്‍ വാങ്ങിയ പമ്പില്‍ പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തു. പെട്രോള്‍ വാങ്ങി വാങ്ങികൊണ്ടുപോയി ഓട്ടോ ഡ്രൈവറും കേഡലിനെ തിരിച്ചറിഞ്ഞു. ഈ ഓട്ടോയിലാണ്‌ കേഡല്‍ എത്തിയതെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനും പറഞ്ഞു. 

കഴിഞ്ഞ ആറിന് ഹര്‍ത്താല്‍ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് കേഡല്‍ നന്തന്‍കോട്ടുനിന്നും തങ്കച്ചനെന്നയാളുടെ ഓട്ടോ വിളിക്കുന്നത്. രണ്ടു കന്നാസുകളുമായാണ് വാഹനത്തില്‍ കയറുന്നത്. നേരെത്തയും വാഹനത്തില്‍ സഞ്ചരിച്ചതിനാല്‍ കേഡലുമായി ഡ്രൈവര്‍ക്ക് പരിചയമുണ്ടായിരുന്നതായി ഡ്രൈവര്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റൈ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.  കേഡലിന്റെ സാനിദ്ധ്യത്തില്‍ ഓട്ടോെ്രെഡവറുടെയും പമ്പ് ജീവനക്കാരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപ്പെടുത്തിയശേഷം മുറിയിലുണ്ടായിരുന്ന രക്തകറ വൃത്തിയാക്കാനായി സാധനങ്ങള്‍ വാങ്ങിയ കടകളില്‍ കൊണ്ടുപോയും ഇന്ന് തെളിവെടുത്തു. കേഡലിനെ ചൈന്നേയില്‍ കൊണ്ടുപോയി തെളിവടുക്കും. ഈ മാസം 20വരെയാണ് പൊലീസ് കസ്റ്റഡയില്‍ വിട്ടിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
'ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല, വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല'; വി ശിവൻകുട്ടി