നിയമങ്ങള്‍ മാറ്റും: മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് വന്‍ ശിക്ഷ വരുന്നു

Published : Oct 25, 2017, 06:43 AM ISTUpdated : Oct 05, 2018, 01:22 AM IST
നിയമങ്ങള്‍ മാറ്റും: മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് വന്‍ ശിക്ഷ വരുന്നു

Synopsis

കോഴിക്കോട്: മയക്കുമരുന്ന് കേസുകളില്‍  പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടാന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ . വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാന്‍ ലഹരി വിരുദ്ധ ക്ലബുകള്‍ കൂടുതല്‍  സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ വളരെ വേഗത്തില്‍ ജാമ്യത്തില്‍ ഇറങ്ങുന്ന നിയമത്തിലെ പഴുതുകളെക്കുറിച്ച് കഴി‍ഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് &  സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാന്‍ ലഹരി വിരുദ്ധ ക്ലബുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് കേസുകളില്‍ ജുവനൈല്‍ ജസ്റ്റിക് ആക്ട് ബാധകമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്