ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍; റീഡേഴ്സ് പോളില്‍ മോദി

Published : Dec 05, 2016, 06:48 AM ISTUpdated : Oct 04, 2018, 08:05 PM IST
ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍;  റീഡേഴ്സ് പോളില്‍ മോദി

Synopsis

ലണ്ടന്‍: ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഈയർ 2016 നെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈൻ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും അധികം വോട്ടുകൾ നേടി. മോദിക്ക് മൊത്തം ഓണ്‍ലൈൻ വായനക്കാരിലെ 18 ശതമാനം വോട്ടാണ് കിട്ടിയത്. രണ്ടാംസ്ഥാനക്കാരായ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ്, ജൂലിയൻ അസാഞ്ചേ എന്നിവര്‍ക്ക് ഏഴ് ശതമാനം വോട്ടുവീതം കിട്ടി.

ഹിലരി ക്ലിന്റന് നാലു ശതമാനം വോട്ടും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് രണ്ടു ശതമാനം വോട്ടും കിട്ടി. ഇന്നലെ വൈകീട്ട് വരെയാണ് ടൈം മാഗസിന്റെ ഓണ്‍ലൈൻ വോട്ടെടുപ്പ് നടന്നത്.

ഡിസംബര്‍ 7നാണ് വോട്ടിംഗ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറിൽ രണ്ടാംസ്ഥാനത്തായിരുന്നു മോദി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു
ഫോണ്‍പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ; പിടികൂടിയത് യുവതികളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടെ