
മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തിൽ സംഘർഷം. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് വീടുകളിൽ കയറി മർദ്ദിച്ചെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഘര്‍ഷമുണ്ടായത്.
റോഡില്‍ ടയറുകള്‍ കത്തിക്കുകയും ഈ തീ പടര്‍ന്ന് ദേശീയപാതയോട് ചേര്‍ന്ന് നിന്ന് സ്ഥലങ്ങളിലേക്ക് തീ പടരുകയും ചെയ്തു. പൊലീസ് ലാത്തി ചാര്‍ജില്‍ സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം തന്നെ പെലീസിനു നേരെ ശക്തമായ കല്ലേറുമുണ്ടായി. അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സര്‍വേ നടപടികള്‍ വീണ്ടും തുടരുകയാണ്. ഏത് എതിര്‍പ്പുകളുണ്ടായാലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
അതേസമയം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സമരസമിതിയല്ലെന്നും സമരസമിതി ഉദ്ദേശിച്ച ഇടത്തല്ല സമരം നടന്നതെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരവുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam