ദേശീയ പാത വികസനം;  തടസം നില്‍ക്കുന്നവരെ പ്രതിരോധിക്കാന്‍ സംരക്ഷണ സമിതി

By Web DeskFirst Published Mar 29, 2018, 7:45 AM IST
Highlights
  • വ്യാപാരി വ്യവസായി ഏകോപന സമിതി ഏപ്രില്‍ പത്തിന് കടയടച്ച് സമരം നടത്തും

കൊല്ലം:   ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലമെടുക്കുമ്പോള്‍ തടസം നില്‍ക്കുന്നവരെ പ്രതിരോധിക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി. എപ്രില്‍ രണ്ട് മുതല്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കും. അതേസമയം സ്ഥലമേറ്റെടുപ്പിനെതിരെ കൊല്ലത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി ഏപ്രില്‍ പത്തിന് കടയടച്ച് സമരം നടത്തും.

ദേശീയ പാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പിന്റെ അന്തിമ വിഞ്ജാപനം വന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പിനെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളും നടക്കുന്നു. ഈ പ്രതിഷേധങ്ങളെ ശക്തമായി നേരിടാനാണ് ദേശീയപാത സംരക്ഷണ സമിതിയുടെ തീരുമാനം. 

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിരോധത്തില്‍ അണി നിരത്തും. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച പലയിടത്തും കല്ലിടല്‍ നടക്കുന്നുണ്ട്. പ്രതിഷേധങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഓച്ചിറ മുതല്‍ ചാത്തന്നൂര്‍ വരെയുള്ള ദേശീയ പാതയോരത്തുള്ള വ്യാപാരികള്‍ സ്ഥലമേറ്റെടുപ്പില്‍ കടുത്ത അതൃപ്തിയിലാണ്. 

click me!