
വര്‍ക്കല: വർക്കല എസ്.എൻ. കോളേജിന് സമീപത്തെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി സംശയം. ഇന്നു രാവിലെ ഒൻപത് മണിയോടെ വർക്കല എസ്.എൻ. കോളേജിന് സമീപം പ്രവീൺ നിവാസിൽ ഷീജയുടെ വീടിന്റെ ടെറസിലാണ് പുലിയോടെ സാദൃശ്യമുള്ള ജീവിയെ ഷീജ കണ്ടത്. വാട്ടർ ടാങ്കിലെ വെള്ളം പരിശോധിക്കാനായി ടെറസിൽ കയറിയതായിരുന്നു ഷീജ. ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതോടെ പുലി ടെറസിൽ നിന്ന് ചാടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയതായി അവർ പറയുന്നു.
കൂടുതൽ ആളുകൾ സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ജനവാസമേഖലയിൽ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ശിവഗിരി എസ്.എൻ കോളേജിനും ശിവഗിരി സ്കൂളിനും അവധി നൽകി. പുലി കോളേജിലെ കാട്ടിനുള്ളിലുണ്ടെന്ന വിവരത്തെ തുടർന്നാണിത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വർക്കലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam