
ചെല്ലാനം: ഓഖി ചുഴലിക്കാറ്റിന്‍റെ കലിയടങ്ങിയതിന് പിറകെ തീര പ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കടലാക്രമണത്തെ തുടർന്ന് വീടുകൾ തകർന്ന കൊച്ചി ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനം ഫലപ്രദമല്ലന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഓഖി ചുഴലികാറ്റിനെ തുടർന്നുള്ള കടലാക്രമണം ശക്തമായ ചെല്ലാനം മേഖലയിൽ 403 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. ആകെ 1200 ഓളം പേർ 4 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു.നിരവധി വീടുകൾ ഭാഗീകമായും അല്ലാതെയും തകർന്നു.
കടൽ ഭിത്തി കെട്ടുന്നതിലെ അനാസ്ഥയാണ് ഇതിന് പിറകിലെന്നാരോപിച്ചാണ് ചെല്ലാനത്ത് നാട്ടുകാർ പ്രതിഷേധിച്ചത്. കടൽ വെള്ളം കയറി നശിച്ച വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ചെല്ലാനത്ത് രോഡ് ഉപരോധിച്ചത്. പ്രതിഷേധം രണ്ട് മണിക്കൂർ നീണ്ടതോടെ സബ്കളക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.പ്രശനങ്ങൾ പരിഹരിക്കാൻ അഞ്ചംഗ സമിതിയും രൂപീകരിച്ചു
ആലപ്പുഴ തുമ്പോളിയിലായിരുന്നു മറ്റൊരു പ്രതിഷേധം. ചെട്ടിക്കാട് നിന്ന് മതസ്യ ബന്ധനത്തിന് പോയ അഞ്ച് പേർ ഇനിയും തിരിച്ചെത്തിയില്ല. ഇവർരെ കണ്ടെത്താൻ സർക്കാർ നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് പ്രതിഷേധം. തുമ്പോളിയിലും ചെട്ടിക്കാടും തൊഴിലാളികൾ രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam