നാട്ടകം പൊളിടെക്നിക്ക് കോളജ് റാഗിങ്ങ്; അഞ്ച് പ്രതികൾ കീഴടങ്ങി

Published : Dec 18, 2016, 06:50 PM ISTUpdated : Oct 05, 2018, 01:13 AM IST
നാട്ടകം പൊളിടെക്നിക്ക്  കോളജ് റാഗിങ്ങ്; അഞ്ച് പ്രതികൾ കീഴടങ്ങി

Synopsis

കോട്ടയം: നാട്ടകം പൊളിടെക്നിക്ക്  കോളജ് റാഗിങ്ങ് അഞ്ച് പ്രതികൾ കീഴടങ്ങി. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലാണ് പ്രതികൾ കീഴടങ്ങിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. എറണാകുളം സ്വദേശികളായ ജെറിൻ, ശരൺ, ചാലക്കുടി സ്വദേശി റെയ്സൺ,വണ്ടിപ്പെരിയാർ സ്വദേശി മനു എന്നിവരാണ് കീഴടങ്ങിയത്.

രാത്രി ഏഴരയോടെ മാതാപിതാക്കൾക്ക് ഒപ്പമെത്തിയായിരുന്നു പ്രതികളുടെ കീഴടങ്ങൽ.പ്രതികൾക്കെതിരെ വധശ്രമം, പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമണം, റാഗിങ് വിരുദ്ധ നിയമം, എന്നീ വകുപ്പുകൾ പ്രകാരം പ്രകാരം കേസെടുത്തു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

കേസിൽ പ്രതികളായ കൊല്ലം സ്വദേശികായ പ്രവീൺ, നിതിൻ, കോട്ടയം  സ്വദേശി അഭിലാഷ് എന്നിവർ ഒളിലാണ്. ചങ്ങനാശേരി സിഐ ബിനു വർഗീസ്, ചിങ്ങവനം എസ് ഐ എം.എസ് ഷിബു ,എന്നിവരടങ്ങുന്ന സംഘത്തിനാണ്  അന്വഷണ ചുമതല.  എബിവിപി യുവമോർച്ച പ്രവർത്തകർ ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, ഒപിയിൽ പൊലിസ് പരിശോധന
അധ്യാപകർക്ക് പുതിയ പണി, സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; ഉത്തരവിറങ്ങിയതോടെ ബിഹാറിൽ പ്രതിഷേധം