തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി

Published : Nov 13, 2017, 10:18 AM ISTUpdated : Oct 04, 2018, 04:42 PM IST
തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി

Synopsis

കൊച്ചി: ഭൂ​​​മികൈ​​​യേ​​​റ്റ ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി നീക്കം. രാജിക്കാര്യം ചൊവ്വാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 

ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. മന്ത്രിയുടെ കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരൻ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ എ​​​ൻ​​​സി​​​പി ഒ​​​ഴി​​​കെ​​​യു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളെ​​​ല്ലാം തോ​​​മ​​​സ് ചാ​​​ണ്ടി രാ​​​ജി​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചിരുന്നു. മു​​​ന്ന​​​ണി​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​താ​​​ണെ​​​ങ്കി​​​ൽ അ​​​നു​​​സ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും എ​​​ൻ​​​സി​​​പി നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
'‌അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം'; പാകിസ്ഥാൻ്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ