നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം തൊഴിലാളികള്‍ക്ക്  ആശ്വാസം: ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

Published : May 22, 2017, 05:47 PM ISTUpdated : Oct 05, 2018, 02:19 AM IST
നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം തൊഴിലാളികള്‍ക്ക്  ആശ്വാസം: ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

Synopsis

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം തൊഴിലാളികള്‍ക്ക്  നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ചുമട്ടുതൊഴിലാളി  നിയമപ്രകാരമുള്ള രജിസ്‌ട്രേഷനും  ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് നിര്‍ദേശം. 20 വര്‍ഷം നീണ്ട  നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.  

സിയാലിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ചുമട്ടുതൊഴിലാളികളായി കണക്കാക്കാനാകില്ലെന്ന  ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവിനെതിരെയായിരുന്നു നിയമപോരാട്ടം. ഇവരുമായി തൊഴിലാളിബതൊഴിലുടമ ബന്ധം ഇല്ലെന്ന  സിയാല്‍ മാനേജ്‌മെന്റിന്റെ നിലപാടായിരുന്നു രജിസ്‌ട്രേഷന്‍ നടപടിയ്ക്ക് തടസം. 

വിമാനത്താവളത്തിന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രകാരം ജോലി ലഭിച്ചവരാണ് കാര്‍ഗോ വിഭഗാത്തില്‍ പ്രധാനമായുമുളളത്. സിയാലില്‍ പങ്കാളിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍,  തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചുരുന്നു. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
.
ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ ആനൂകൂല്യത്തിന് മുന്‍കൂര്‍ പ്രാബല്യം കൂടി നടപ്പാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമൂസിൽ 'പെട്ട്' ലോകം ജീവിതം, കഠിനമാകുന്നു, പ്രവാസികൾക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കുയർന്നു
തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്, എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം