ഒറ്റയ്ക്ക് എവറസ്റ്റ് കയറുന്നത് നേപ്പാള്‍ നിരോധിച്ചു

By Web DeskFirst Published Dec 30, 2017, 9:46 PM IST
Highlights

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കൂടിയ മഞ്ഞുപര്‍വതമായ എവറസ്റ്റില്‍ ഒറ്റയ്ക്ക് ട്രക്കിംഗ് നടത്തുന്നത് നേപ്പാള്‍ നിരോധിച്ചു. വ്യാഴാഴ്ച്ച ചേര്‍ന്ന നേപ്പാള്‍ മന്ത്രിസഭായോഗമാണ് ഏകനായുള്ള പര്‍വതാരോഹണത്തിന് നിരോധനം കൊണ്ടു വന്നത്. 

പര്‍വതാരോഹണത്തിനിടെയുണ്ടാവുന്ന അപകടമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരൊരു നിരോധനം കൊണ്ടു വന്നിരിക്കുന്നതെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് സെക്രട്ടറി മഹേശ്വര്‍ ന്യുപണെ അറിയിച്ചു.

ഒറ്റയ്ക്കുള്ള പര്‍വതാരോഹണം കൂടാതെ രണ്ടു കാലുകള്‍ ഇല്ലാത്തവര്‍ക്കും, അന്ധര്‍ക്കും എവറസ്റ്റ് കയറുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 76 വയസ്സിന് മേലെ പ്രായമുള്ളവര്‍ക്ക് എവറസ്റ്റ് കയറുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് പരിഗണിച്ചില്ല. അതേസമയം 16 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് എവറസ്റ്റ് കയറുന്നതിനുള്ള നിരോധനം തുടരും.
 

click me!