ഹൈക്കോടതികളില്‍ 51 ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ

Web Desk |  
Published : Apr 16, 2017, 05:14 AM ISTUpdated : Oct 04, 2018, 07:55 PM IST
ഹൈക്കോടതികളില്‍ 51 ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ

Synopsis

ദില്ലി: പത്തു ഹൈക്കോടതികളിലായി 51 ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ. ബോംബെ ഹൈക്കോടതിയിലേക്ക് പതിന്നാലും പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് ഒമ്പതും പറ്റ്‌ന, തെലങ്കാന, ആന്ധ്രപ്രദേശ് ഹൈക്കോടതികളിലേക്ക് ആറ് വീതവും ജഡ്ജിമാരെയാണ് ശുപാര്‍ശ ചെയ്തത്. ഡല്‍ഹി, ഛത്തീസ്ഗഡ് ഹൈക്കോടതികളിലേക്ക് നാല് വീതവും ജമ്മുകശ്മീര്‍ ഹൈക്കോടതിയിലേക്ക് മൂന്നും ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിനെ കൂടാതെ ജഡ്ജിമാരായ ചെലമേശ്വര്‍, ദീപക് മിശ്ര, രഞ്ജന്‍ ഗോഗോയ്, എം ബി ലോക്കൂര്‍ എന്നിവരടങ്ങിയ കൊളീജിയമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 24 ഹൈക്കോടതികളിലായി 41 ശതമാനം ജഡ്ജിമാരുടെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിവേഗം ആഭ്യന്തര വകുപ്പ്, അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ്എച്ച്ഒയെ തിരിച്ചുവിളിച്ചു, സിഐ സതീഷ് മടങ്ങിയെത്തി; എസ്എഫ്ഐ-പൊലീസ് പോരിനിടെ തിരക്കിട്ട നീക്കം
കെഎസ്ഇബിക്ക് കനത്ത പ്രതിസന്ധി, സമരത്തിൽ നിന്ന് പിന്മാറാതെ മീറ്റർ റീഡർമാർ; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം