
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവും . മാത്തൂർ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം . ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കുകയായിരുന്നു. ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയത് .
പിന്നീട് ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങൾക്കുമായി കൈമാറി . തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ളതാണ്. ഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു.
തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലൻസ് കേസെടുത്തിരുന്നു . എന്നാല്‍ കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു . ഭൂമി ദേവസ്വത്തിന് നൽകാനുള്ള കോടതി വിധി ഇനിയും നടപ്പായില്ല . റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയായില്ല .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam