ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി

By Web DeskFirst Published Nov 1, 2017, 12:41 PM IST
Highlights

പൂനെ: ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസിനെ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. പൂനെ ആസ്ഥാനമായുള്ള നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് വൈറസിനെ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനങ്ങള്‍ നടത്തുന്നുണ്ട്. 

 ജനങ്ങളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്ന  വൈറസിനെ 2005 ല്‍ സിംഗപൂരിലും 2009 ല്‍ ശ്രീലങ്കയിലും ബാധിച്ചിരുന്നു. അതേസമയം 2012 ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഈ വൈറസിനെ കണ്ടെത്തിയിരുന്നു. വൈറോളജി എന്ന പ്രസിദ്ധീകരണത്തിലാണ്  വൈറസിനെ സംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായിതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ മരിച്ചിരുന്നു. പരിസര ശുചിത്വമില്ലായ്മ, കുഴികളിലും ഓടകളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഇതൊക്കെ കൊതുക് വളരാന്‍ കാരണമായേക്കാം. 

click me!