മക്കയിലെ വിശുദ്ധ കഅബയില്‍ പുതിയ കിസ് വ

Published : Sep 01, 2017, 01:04 AM ISTUpdated : Oct 05, 2018, 02:59 AM IST
മക്കയിലെ വിശുദ്ധ കഅബയില്‍  പുതിയ കിസ് വ

Synopsis

മക്കയിലെ വിശുദ്ധ കഅബയില്‍  പുതിയ കിസ് വ അണിയിച്ചു. എല്ലാ വര്‍ഷവും അറഫാ ദിനത്തിലാണ് കഅബയുടെ കിസ് വ മാറ്റാറുള്ളത്. വര്‍ഷത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅബയില്‍ പഴയ കിസവ മാറ്റി പുതിയത് അണിയിക്കാറുള്ളത്. എല്ലാ അറഫാ ദിനത്തിലും ഈ ചടങ്ങ് നടക്കും. പതിനായിരക്കണക്കിന്‌ വിശ്വാസികളുടെ സാന്നിധ്യത്തില്‍ കിസവ നിര്‍മാണ തൊഴിലാളികള്‍ വിശുദ്ധ കഅബയില്‍ നിന്നും പഴ കിസവ മാറ്റി പുതിയത് അണിയിച്ചു. ഹജ്ജ് സീസണ്‍ ആയതിനാല്‍ തിരക്ക് പരിഗണിച്ചു  കിസ്വ ഏതാണ്ട് പകുതി ഉയര്‍ത്തി കെട്ടിയിട്ടുണ്ട്.

കിസവ നിര്‍മിക്കാനായി മാത്രമുള്ള മക്കയിലെ ഫാക്ടറിയില്‍ ഇരുനൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. എഴുനൂറു കിലോ പട്ടും, 120 കിലോ സ്വര്‍ണവും ഇരുപത്തിയഞ്ച് കിലോ വെള്ളിയും കിസവ നിര്‍മിക്കാനായി ഉപയോഗിക്കുന്നു. പതിനാല് മീറ്റര്‍ ആണ് ഉയരം. ആകെ ചുറ്റളവ്‌ 658സ്ക്വയര്‍ മീറ്റര്‍. ഒരു കിസവ നിര്‍മിക്കാന്‍ എട്ടു മുതല്‍ ഒമ്പത് മാസം വരെ സമയമെടുക്കും.

47 മീറ്റര്‍ നീളത്തില്‍ ഇസ്ലാമിക് കാലിഗ്രാഫി കൊണ്ടുള്ള ഒരു ബെല്‍ട്ടും ഉണ്ട്. പഴയ കിസ്വയുടെ കഷ്ണങ്ങള്‍ മുസ്ലിം രാജങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും വിതരണം ചെയ്യും. 1960-ല്‍ അബ്ദുല്‍ അസീസ്‌ രാജാവ് ആണ് കിസവ ഫാക്ടറി മക്കയില്‍ ആരംഭിച്ചത്. അതുവരെ ഈജിപ്തില്‍ നിന്നായിരുന്നു കിസവ കൊണ്ട് വന്നിരുന്നത്. നേരത്തെ ഇന്ത്യ, സുഡാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പട്ടുനൂല്‍ ഇതിനായി ഉപയോഗിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം