എഴുപത് വയസ് കടന്ന 25ലധികം പേര്‍ പുറത്ത്; കെ.പി.സി.സി പട്ടിക സമര്‍പ്പിച്ചു

Published : Oct 23, 2017, 07:59 PM ISTUpdated : Oct 04, 2018, 07:28 PM IST
എഴുപത് വയസ് കടന്ന 25ലധികം പേര്‍ പുറത്ത്; കെ.പി.സി.സി പട്ടിക സമര്‍പ്പിച്ചു

Synopsis

ദില്ലി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ പുതുക്കിയ കെ.പി.സി.സി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. 70 വയസ് കടന്ന 25 ലധികം പേരെ ഒഴിവാക്കിയാണ് പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. 28 വനിതകളെയും ദളിത് വിഭാഗത്തില്‍ നിന്ന് 20 പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്.  ഹൈക്കമാന്‍ഡിന്റെ താക്കീതിന് പിന്നാലെയാണ് മാറ്റം. 

283 പേരുള്‍പ്പെടുന്നതാണ് പുതുക്കിയ കെ.പി.സി.സി പട്ടിക. സആദ്യ പട്ടികയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെ അവരുടെ സമ്മതത്തോടെ ഒഴിവാക്കി .വക്കം പുരുഷോത്തമന്‍, കടവൂര്‍ ശിവദാസന്‍ തുടങ്ങിയ നേതാക്കളെയാണ് മാറ്റിയത്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യതയുണ്ട്. പത്തു ശതമാനം സംവരണം പാലിച്ച് 28 വനിതകളെ ഉള്‍പ്പെടുത്തി. 

നാല്‍പത്തിയഞ്ചു വയസില്‍ താഴെയുള്ള 50ലധികം പേര്‍ പട്ടികയിലുണ്ട്. ആദ്യ പട്ടികയില്‍ ജില്ല മാറി കെ.പി.സി.സി അംഗങ്ങളാക്കിയ രീതിയും ഇപ്പോഴത്തെ പട്ടികയില്‍ മാറ്റി. എല്ലാവരും അവരവരുടെ ജില്ലയില്‍ നിന്നാണ് കെ.പി.സി.സി. അംഗളാക്കുന്നത്. ഹൈക്കമാന്റ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അതേ പടി പാലിച്ചാണ് പുതിയ പട്ടിക തയ്യാറാക്കിയതെന്ന് കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂര്‍ രവിയും ശൂരനാട് രാജശേഖരനും അറിയിച്ചു. 

എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്ത് തയ്യാറാക്കിയ പട്ടികയ്‌ക്കെതിരെ നേരത്തേ കൂട്ടപ്പരാതി ഉയര്‍ന്നിരുന്നു. പുതിയ പട്ടികയിലും ഇരു ഗ്രൂപ്പിലും പെടാത്തവര്‍ക്ക് ഇടം കിട്ടിയിട്ടില്ലെന്ന് പരാതി തീരില്ല. ഇതു കൂടി പരിഗണിച്ചാകും പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കാനിടയുള്ളൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും പിടിയിൽ