പുതിയ കെപിസിസി പ്രസിഡന്‍റ്;  മുകുള്‍ വാസ്‌നികും രാഹുല്‍ഗാന്ധിയും ചര്‍ച്ച നടത്തി

Published : Mar 25, 2017, 06:47 AM ISTUpdated : Oct 04, 2018, 07:45 PM IST
പുതിയ കെപിസിസി പ്രസിഡന്‍റ്;  മുകുള്‍ വാസ്‌നികും രാഹുല്‍ഗാന്ധിയും ചര്‍ച്ച നടത്തി

Synopsis

ദില്ലി: പുതിയ കെപിസിസി പ്രസിഡന്റെിനെ തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, എം.എം. ഹസന്‍, കെ. വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്ക് പുറമേ സാധ്യതാ പട്ടികയിലുള്ളത്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ താത്പര്യം. ഉമ്മന്‍ചാണ്ടിന് അതിന് തയ്യാറല്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മറ്റ് പേരുകള്‍ പരിഗണിക്കുന്നത്. താത്കാലികമായി ആര്‍ക്കെങ്കിലും ചുമതല നല്‍കാനാണ് തീരുമാനിക്കുന്നതെങ്കില്‍ നിലവിലുള്ള വൈസ് പ്രസിഡന്റുമാരിലൊരാള്‍ക്കായിരിക്കും ചുമതല. 

എ ഗ്രൂപ്പ് എം.എം. ഹസന്റേയും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്ന് കാട്ടി ഐ ഗ്രൂപ്പ് വി.ഡി. സതീശന്റേയും പേരാണ് നല്‍കിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നീണ്ട് പോകാനുള്ള സാധ്യത വിലയിരുത്തി എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന പ്രസിഡന്റാകണം വരേണ്ടതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കെ.സി. വേണുഗോപാല്‍, കെ.വി. തോമസ്, തുടങ്ങിയവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളാകണം പ്രസിഡന്റെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. കേരളത്തിലെ നേതാക്കളുടെ താത്പര്യം പരിഗണിച്ച് മാത്രമേ ഇത്തവണ പ്രസിഡന്റിനെ നിശ്ചയിക്കൂ. മുകുള്‍ വാസ്‌നിക്ക് കേരളത്തിലെ നേതാക്കളുമായി നേരിട്ടും ടെലിഫോണിലും കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
'പെർഫക്ട് സ്ട്രൈക്ക്'; നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് വ്യോമാക്രമണം, തിരിച്ചടിയാണെന്ന് ട്രംപ്