ഖത്തറിൽ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാൻ പുതിയ നിമയം വരുന്നു

Web Desk |  
Published : Dec 29, 2017, 12:19 AM ISTUpdated : Oct 05, 2018, 04:09 AM IST
ഖത്തറിൽ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാൻ പുതിയ നിമയം വരുന്നു

Synopsis

ദോഹ: ഖത്തറിൽ തെരഞ്ഞെടുത്ത മേഖലകളിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി നൽകുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമം നടപ്പിലായാൽ പ്രത്യേക മേഖലകളിൽ വിദേശികൾക്ക് ഭൂമി വാങ്ങാനും താമസത്തിനും വാണിജ്യാവശ്യങ്ങൾക്കും സ്വന്തം പേരിൽ കെട്ടിടങ്ങൾ വാങ്ങാനും കഴിയും.

ഖത്തറിലെ പ്രവാസി സമൂഹം ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു സുപ്രധാന നിയമങ്ങൾ ഉടൻ മന്ത്രിസഭയുടെ പരിഗണനക്കെത്തുമെന്ന് കഴിഞ്ഞ മാസം 28ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫാ അൽതാനി അറിയിച്ചിരുന്നു.. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സന്തോഷത്തോടെ ഏറ്റെടുത്ത പ്രവാസി സമൂഹം നിയമം എപ്പോൾ നടപ്പിലാകുമെന്ന് അക്ഷമയോടെ കാത്തിരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്.  പുതിയ കരട് നിയമപ്രകാരം ഭൂമിക്ക് പുറമെ താമസ - വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിൽ വാങ്ങാനാവും. ഏതൊക്കെ പ്രദേശങ്ങളിലാണ് വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും അനുവദിക്കുകയെന്ന കാര്യത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കുക. രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വിദേശികൾ ഉൾപെടെ ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ട വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രധാന മന്ത്രി ദേശീയ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉറപ്പ് നൽകിയിരുന്നു. മന്ത്രി സഭ അംഗീകരിച്ച ഈ കരട് നിയമവും ഇപ്പോൾ ശൂറാ കൗൺസിലിന്റെ പരിഗണനയിലാണ്. ശുറകൗൺസിൽ കൂടി അംഗീകരിക്കുന്നതോടെ രണ്ടു സുപ്രധാന നിയമങ്ങളും വൈകാതെ നിലവിൽ വരുമെന്നാണ് സൂചന. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇക്കാര്യങ്ങളിൽ രാജ്യം നിർണായക ചുവടുവെപ്പുകൾ നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാര്‍ഡുകള്‍, അഞ്ജു രാജിനും കെഎം ബിജുവിനും പുരസ്കാരം