ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ പുതിയ പാനല്‍ രൂപീകരിക്കും

Published : Oct 21, 2016, 07:40 PM ISTUpdated : Oct 04, 2018, 11:48 PM IST
ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ പുതിയ പാനല്‍ രൂപീകരിക്കും

Synopsis

ഉപപ്രധാനമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമുണ്ടായത്. ഭരണ നിര്‍വഹണ, തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയത്തിന് കീഴില്‍ തര്‍ക്ക പരിഹാര സമിതിയും ഈ സമിതിയുടെ വിധിക്കെതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ മൂന്നംഗ അപ്പീല്‍ സമിതിയും രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തൊഴില്‍ നിയമത്തിലെയും തൊഴില്‍ കരാറിലെയും വ്യവസ്ഥകള്‍ക്കനുസരിച്ച്  മൂന്നാഴ്ചകള്‍ക്കുള്ളില്‍ തര്‍ക്ക പരിഹാര സമിതി അന്തിമ തീരുമാനം എടുത്തിരിക്കണം. 

ഈ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ തൊഴിലാളിക്ക് അപ്പീല്‍ സമിതിയെ സമീപിക്കാവുന്നതാണ്. വാഹനാപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് 2007 ലെ ഗതാഗത നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭീദഗതി ചെയ്യാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിനും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്‍ സീറ്റിലിരുത്തി യാത്ര ചെയ്യുന്നതിനും പൂര്‍ണമായ വിലക്ക് ഏര്‍പെടുത്തുന്നതാണ് ഗതാഗത നിയമത്തിലെ ഭേദഗതികള്‍. ഇതുസംബന്ധിച്ച കരട് നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ