മൊബൈല്‍ കടകള്‍ക്ക് പിന്നാലെ കൂടുതല്‍ മേഖലകളില്‍ സൗദിവത്കരണം വരുന്നു

By Web DeskFirst Published Apr 21, 2016, 9:38 PM IST
Highlights

സൗദിയില്‍ കുടൂതല്‍ മേഖലകളിലേക്ക് സ്വദേശി വത്കരണം വ്യാപിക്കുന്നതിനുളള പദ്ദതികള്‍ ആസുത്രണം ചെയ്ത വരുകയാണ്. അതിനെ സംബന്ധിച്ച വിവരങ്ങള്‍ ഈ ആഴ്ച നടത്തുന്ന പ്രഖ്യാപനത്തില്‍ വ്യക്തമാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്‍രിജ് അല്‍ ഹഖ്ബാനി പറഞ്ഞു. സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് തൊഴില്‍ മാറ്റം നടത്തുക. അല്ലങ്കില്‍ രാജ്യം വിടുക. നിയമ ലംഘകരായി രാജ്യത്ത് തുടരാന്‍ ആരെയും അനുവദിക്കില്ലന്ന് മന്ത്രി പറഞ്ഞു.

സൗദിയില്‍ വരുന്ന 85 ശതമാനം വിദേശ തൊഴിലാളികളും ജോലികളില്‍ പരിജ്ഞാനം കുറവുള്ളവരാണെന്ന് ഡപ്യൂട്ടി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. സൗദിയിലെ തൊഴിലുടമകള്‍ കുറഞ്ഞ ശമ്പളക്കാരായ വിദേശികളെ ജോലിക്കു വെക്കാനാണ് ആഗ്രഹിക്കുന്നത്. വ്യാജ സ്വദേശി നിയമനവും ബിനാമി ബിസിനസ്സും ഒരുപോലെ ഭീഷണിയാണെന്നും അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

click me!