നിർമ്മൽ ചന്ദ്ര അസ്താന പുതിയ വിജിലൻസ് ഡയറക്ടർ

Published : Feb 12, 2018, 02:20 PM ISTUpdated : Oct 04, 2018, 06:51 PM IST
നിർമ്മൽ ചന്ദ്ര അസ്താന പുതിയ വിജിലൻസ് ഡയറക്ടർ

Synopsis

തിരുവനന്തപുരം: പുതിയ സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡിജിപി നിർമ്മൽ ചന്ദ്ര അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്‍.സി.അസ്താന. നിലവില്‍ ദില്ലിയില്‍ കേരളത്തിന്‍റെ ഒാഫീസര്‍ ഒാണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണു വഹിക്കുന്നത്.. 

ക്രമസമാധാന ചുമതലയുള്ള ഏറെക്കാലമായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു ചുമതല. ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന വിമര്‍ശനങ്ങള‍ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡർ പദവിയിലുള്ള വിജിലൻസ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ്. സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കേഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാൾ വഹിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡർ തസ്തികയിൽ ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്രസർക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സ്ഥിരം വിജിലൻസ് ഡയറക്റെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമർശിച്ചിരുന്നു. എന്നാൽ, ബെഹ്റയെ പോലെ പറ്റിയ ഒരാളെ കിട്ടാത്തതിനാൽ സർക്കാർ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സർക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതിൽ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്റയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്. സെൻകുമാർ വിരമിച്ച ശേഷം ബെഹ്റയെ പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നൽകി. പിന്നീട് പൂർണ ചുമതലയും നൽകി. ഇതിനു മുൻപ് ഒരു സർക്കാരും ഈ രണ്ടു സുപ്രധാന പദവികളിൽ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ ട്രാക്കുകളിൽ വെള്ളം കയറി, ട്രെയിനുകൾ വൈകുന്നു
സർക്കാർ നൽകിയ കോടികളുടെ വായ്‌പയും പലിശയും ഇനി തിരിച്ചടക്കേണ്ട; തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ; യുഎൻഐഎൽഇസിയുടെ കടം ഓഹരിയാക്കി മാറ്റും