
ഇതനുസരിച്ച് ഓഗസ്ത് 31 വരെ തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ അഞ്ചുമണിക്കൂറിലധികം തൊഴിലെടുപ്പിക്കരുതെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. 11.30 മുതല്‍ വൈകീട്ട് മൂന്നു വരെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഉച്ചവിശ്രമം അനുവദിച്ചിരിക്കണം. പുതിയ സമയക്രമം വിശദമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ ഉത്തരവ് വിവിധ ഭാഷകളില്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.ശനിയാഴ്ച ചില ഭാഗങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. അബൂ ഹമൂര്‍,ഖത്തര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
റമദാന്‍ തുടങ്ങിയതോടെ നോമ്പെടുത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യം കൂടുതല്‍ ദുഷ്കരമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉച്ച വിശ്രമം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇത്തരം തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കും. കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ കമ്പനികള്‍ കുറഞ്ഞത് ഒരു മാസത്തേക്ക് അടച്ചിടുന്നതുള്‍പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിശക്തമായ ചൂടില്‍ ജോലി ചെയ്യുന്നതിനാല്‍ നിര്‍ജലീകരണം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam