വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

Published : Feb 24, 2018, 11:13 AM ISTUpdated : Oct 05, 2018, 03:12 AM IST
വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

Synopsis

ഭുവനേശ്വര്‍:  വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു. ഒഡീഷയിലെ ബോലങ്ങീറില്‍ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. അഞ്ച് ദിവസം മുന്‍പാണ് വിവാഹം നടന്നത്. ഈ കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് വിവാഹ സല്‍ക്കാരം നടന്നത്. ഈ സമയത്ത് ലഭിച്ച ഒരു സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചത് എന്നാണ് ദൃസാക്ഷികള്‍ പറയുന്നു.

വിവാഹ സല്‍ക്കാരത്തിന് ശേഷം വരനും, മുത്തശ്ശിയും ചേര്‍ന്ന് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയാണ്. വരന്‍റെ മുത്തശ്ശി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടപ്പോള്‍, ഗുരുതരമായ പരിക്കുകളോടെ വരനെ റൂര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ സമ്മാനം നല്‍കിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

വരനോട് ശത്രുതയുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് വരന്‍റെ വീട്ടുകാര്‍ പ്രദേശിക മാധ്യമത്തോട് പ്രതികരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു
പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ; 'അയ്യപ്പൻ, ശാസ്താവ് പ്രയോഗങ്ങൾ മാറ്റിയാൽ മതി'