മെസിയും റൊണാള്‍ഡോയുമല്ല; ഇവിടെ കപ്പടിച്ചത് നെയ്മര്‍

Web Desk |  
Published : Jul 02, 2018, 02:55 AM ISTUpdated : Oct 02, 2018, 06:45 AM IST
മെസിയും റൊണാള്‍ഡോയുമല്ല; ഇവിടെ കപ്പടിച്ചത് നെയ്മര്‍

Synopsis

ലോകകപ്പ് വേളയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവരുടെ പട്ടികയിലാണ് നെയ്മര്‍ ഒന്നാമതെത്തിയത്.

മോസ്കോ: സൂപ്പര്‍ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ബ്രസീലിന്റെ നെയ്മര്‍ ഒന്നാമത്.  രണ്ടാം സ്ഥാനത്ത് ലയണല്‍ മെസിയും മൂന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്. ഫിലിപ് കൂടീഞ്ഞോ, ഡീഗോ കോസ്റ്റ, ടോണി ക്രൂസ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ ചര്‍ച്ച ചെയ്ത മത്സരം ബ്രസീലിന്റേതാണ്. കോസ്റ്റോറിക്കക്കെതിരായ ബ്രസീലിന്റെ പോരാട്ടമാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്തത്.

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം(GOAT) ടാഗോടുകൂടി ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്തത് മെസിയെക്കുറിച്ചാണ്. റൊണാള്‍ഡോ രണ്ടാമതും മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ മൂന്നാമതുമാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനായി സോഷ്യല്‍ മീഡിയ തെരഞ്ഞെടുത്തത് റൊണാള്‍ഡോയെയാണ്. മെസി രണ്ടാമതും നെയ്മര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

സ്പെയിനിനെതിരെ റൊണാള്‍ഡോ നേടിയ ഫ്രീ കിക്ക് ഗോളാണ് ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ ആഘോഷിച്ചത്. കൂടീഞ്ഞോ കോസ്റ്റോറിക്കക്കെതിരെ നേടിയ ഗോളും നെയ്മറുടെ ഗോളും ജര്‍മനിക്കെതിരെ ദക്ഷിണ കൊറിയന്‍ ഗോള്‍ കീപ്പറുടെ മിന്നും സേവുകളും ട്വിറ്റര്‍ ആഘോഷമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീറ്റ് നിഷേധിച്ചതോടെ പാർട്ടി വിട്ടു, പിവി അൻവറിനൊപ്പം ചേർന്നു, ബിജെപിയിലുമെത്തി; എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്
നിപ്പ രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ, എസ്.ഡി.എസ് വാർഡിലേക്കുള്ള പ്രവേശനവും പാർക്കിംഗും നിരോധിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയന്ത്രണം