പഠാന്‍കോട്ട് ഭീകരാക്രമണം: എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കും

By Web DeskFirst Published Apr 28, 2016, 12:58 AM IST
Highlights

പഞ്ചാബിലെ പഠാന്‍കോട്ടിലെ വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് എന്‍ഐഎയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെത്തി തെളിവെടുക്കുന്നതിനായി ഇന്ത്യ നയതന്ത്ര തലത്തില്‍ പാകിസ്ഥാനോട് അനുമതി തേടിയത്. പാകിസ്ഥാനിലുള്ള ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ ചോദ്യം ചെയ്യാനുള്ള അനുമതിയും എന്‍ഐഎ തേടിയിട്ടുണ്ട്. എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ കാര്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ത്ഥിഭായ് ചൗധരി രാജ്യസഭയെ അറിയിച്ചു. സന്ദര്‍!ശന ദിവസം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നീരജ് ശേഖര്‍,രാജ്കുമാര്‍ ദൂത് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേസന്വേഷിക്കുന്ന അഞ്ചംഗ പാകിസ്ഥാന്‍ സംഘം കഴിഞ്ഞ മാസം ഇന്ത്യയിലെത്തി  തെളിവെടുപ്പ് നടത്തിയിരുന്നു.

click me!