
മുംബൈ: സൗദി അറേബ്യയില്‍ കഴിയുന്ന ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാനായി ഇന്ത്യയിലെത്തിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ശ്രമം തുടങ്ങി. രാജ്യത്തേക്ക് മടങ്ങിയെത്താന്‍ നായിക് തയ്യാറായില്ലെങ്കില്‍ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി എന്ന കുറ്റം ചുമത്തി നായികിനെതിരെ എന്‍ ഐ എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായികിന്റെ സന്നദ്ധസംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ യുഎപിഎ ചുമത്തി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. ധാക്ക ആക്രമണത്തിന് ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങളാണ് എന്ന ആരോപണത്തോടെയാണ് നായികിനെതിരെ കേന്ദ്രം നടപടി തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam