വൈദികനെതിരായ ലൈംഗികാരോപണ പരാതി; അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കും

Web Desk |  
Published : Jul 06, 2018, 08:00 AM ISTUpdated : Oct 02, 2018, 06:45 AM IST
വൈദികനെതിരായ ലൈംഗികാരോപണ പരാതി; അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കും

Synopsis

നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല

നിലയ്ക്കല്‍: നിലയ്ക്കല്‍ ഭദ്രാസനത്തിലെ ലൈംഗിക ചൂഷണ ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കുമെന്ന് ഭദ്രാസനം മെത്രാപ്പൊലിത്ത. ലൈംഗിക ചൂഷണത്തിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ നിലക്കല്‍ ഭദ്രാസനത്തിലെ വൈദികനെ സസ്പെന്‍റ് ചെയ്യതിരുന്നു. ഭദ്രസനത്തിന്‍റെ തണ്ണിത്തോടുള്ള ആശ്രമത്തിലെ വൈദികനാണ് ആരോപണ വിധേയൻ.

നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. കമ്മിഷനിലെ അംഗങ്ങളെ നാളെ തിരുമാനിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നല്‍കാനാണ് ഭദ്രാസനം മെത്രാപ്പൊലിത്തയുടെ നിർദ്ദേശം. പരാതി നല്‍കിയ വ്യക്തി നാട്ടില്‍ ഇല്ലാത്തതിനാല്‍ ചൂഷണത്തിന് വിധേയായ യുവതി, അവരുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സഭ കൗൺസില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ടാല്‍ സഹകരിക്കാൻ തയ്യാറാണന്ന് സഭാനേതൃത്വം പറയുന്നു. അതേസമയം ആരും പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസ്സെടുക്കാൻ കഴിയില്ല എന്ന നിലപാടിലാണ് പൊലീസ്.

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ; കുറഞ്ഞ ചെലവിൽ ചരക്ക് കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ
ക്ഷാമബത്ത വർദ്ധന ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ; കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം