പയ്യന്നൂരില്‍ ഏഴ് വയസ്സുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

By Web DeskFirst Published May 12, 2018, 1:11 PM IST
Highlights
  • ഏഴ് വയസ്സുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കുടുംബത്തോടൊപ്പെം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടെ യുവാവ് ഇവരെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പീഡന ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ യുവാവിന്‍റെ അഭിഭാഷകൻ ശ്രമിച്ചതായും നാടോടി കുടുംബം ആരോപിക്കുന്നുണ്ട്.

click me!