
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്കരിക്കുന്നതിൽ ശ്മശാനം ജീവനക്കാർക്ക് വിമുഖത. നാദാപുരം സ്വദേശി അശോകന്‍റെ മൃതശരീരം സംസ്കരിക്കാൻ ശ്മശാനം ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ തഹസിൽദാർ ഇടപെട്ട് 5 മണിക്കൂറിന് ശേഷമാണ് സംസ്കരിച്ചത്.
രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ടന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. സർക്കാർ നേരിട്ട് സംസ്കരിക്കുമെന്ന് മന്ത്രിയും അറിയിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിക്ക് മരിച്ച നാദാപുരം ചെക്യാട്ടെ അശോകന്‍റെ മൃതശരീരം സംസ്കരിക്കാൻ ബന്ധുക്കൾ മാവൂർ റോഡിലെ വൈദ്യുത ശ്മശാന ജീവനക്കാരെ സമീപിച്ചപ്പോൾ യന്ത്രതകരാറെന്ന് പറഞ്ഞ് കൈയ്യോഴിഞ്ഞു. തുടർന്ന് മാവൂർ റോഡിലെ പരമ്പരാഗത ശ്മശാനത്തിലെത്തി സംസ്കരിക്കാൻ ശ്രമിച്ചപ്പോൾ അവിടെയുള്ളവർ എതിർപ്പുയർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു.
ബന്ധുക്കളും അശോകന്‍റെ നാട്ടുകാരും പ്രതിഷേധിച്ചപ്പോൾ തഹസിൽദാർ എത്തി ചർച്ച നടത്തി. തഹസില്‍ ദാര്‍ കൂടി ഇടപെട്ട് പിന്നീട് ഐവര്‍മഠത്തിന്‍റെ ശാഖയെ സമീപിച്ചാണ് മൃതശരീരം സംസ്കരിച്ചത്. സംസ്കരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam