നിപ്പ ചെറുക്കാന്‍ ഹോമിയോ മരുന്ന്; വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് ആരോഗ്യവകുപ്പ്

By Web DeskFirst Published Jun 2, 2018, 10:19 PM IST
Highlights
  • സംഭവത്തില്‍ അന്വേഷണത്തിന്  ഡിഎംഒ ഉത്തരവിട്ടു

കോഴിക്കോട്: നിപയുടെ പേരില്‍ ഹോമിയോ മരുന്ന് കണ്ടെത്തിയെന്ന് സൂചന. സംഭവത്തില്‍ അന്വേഷണത്തിന്  ഡിഎംഒ ഉത്തരവിട്ടു.  എന്നാല്‍, ഇത്തരമൊരു പ്രതിരോധ മരുന്നു കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം മുക്കത്ത് വിതരണം ചെയ്ത ഹോമിയോ മരുന്നു കഴിച്ച് ആളുകള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മരുന്ന് കഴിച്ച മുപ്പതോളം ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് സൂചന. 

നിപ്പ വെറസിനെ സംബന്ധിച്ച്  സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. നിപ്പ വൈറസിനെ ചെറുക്കുന്നതില്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തനം നടത്തുകയാണ ആരോഗ്യവകുപ്പ്. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെയും വാട്ട്സാപ്പിലൂടെയും ഭീതി പരത്തുന്ന സന്ദേശങ്ങളും വിവരങ്ങളും പരക്കുന്നത്.  കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈ മാസം പന്ത്രണ്ടിലേക്കു മാറ്റി വച്ചിട്ടുണ്ട്. 

രോഗലക്ഷണങ്ങളുമായി മരിച്ച തലശേരി സ്വദേശി റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു  റോജ.  നിപ്പ രോഗികള്‍ ചികില്‍സ തേടിയ ആശുപത്രികളെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യവകുപ്പ് വിശദമാക്കി. 
 

click me!