നിപ്പ വൈറസ്: രോ​ഗലക്ഷണങ്ങളുമായി ഒരാൾ കോട്ടയം മെഡി.കോളേജിൽ

Web desk |  
Published : May 23, 2018, 02:21 PM ISTUpdated : Jun 29, 2018, 04:13 PM IST
നിപ്പ വൈറസ്: രോ​ഗലക്ഷണങ്ങളുമായി ഒരാൾ കോട്ടയം മെഡി.കോളേജിൽ

Synopsis

ഇയാളുടെ രക്തപരിശോധന ഫലം ലഭിച്ചാൽ മാത്രമേ രോ​ഗം സ്ഥിരീകരിക്കാൻ സാധിക്കൂ

കോഴിക്കോട്: നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽ നിന്നുമെത്തിയ ഒരാളെ രോ​ഗലക്ഷണങ്ങളുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇയാളിപ്പോൾ നിരീക്ഷണവാർഡിലാണെന്നും  ഇയാളുടെ രക്തപരിശോധന ഫലം ലഭിച്ചാൽ മാത്രമേ രോ​ഗം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും ഡോക്ടർമാർ അറിയിച്ചു. 

കോട്ടയത്തിന്‍റെ മലയോരമേഖലകളില്‍ നിലവില്‍ ഡെങ്കിപ്പനിയും മറ്റു പകര്‍ച്ച വ്യാധികളും പടരുന്നുണ്ട്. ഇങ്ങനെ വല പനിയുമാണോ ഇയാള്‍ക്ക് വന്നതെന്നും സംശയമുണ്ട്. അതിനിടെ നിപ്പ വൈറസിനെതിരെ കർണാടകയിലും ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചു. കുടക്, മംഗളുരു, ചാമരാജ്നഗർ, മൈസൂരു ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്