
നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളുടെ അപ്പീലില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. അഭിഭാഷകര്‍ക്ക് പ്രതികളുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന് തീഹാര്‍ ജയില്‍ സുപ്പറിന്റന്റിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നടപടി ക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായെന്ന അമിക്കസ് ക്യൂറിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രതികളായ അക്ഷയ്, വിനയ് ശര്‍മ, പവന്‍, മുകേഷ് എന്നിവര്‍ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തയ്യാറായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam