
പാറ്റ്ന: സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യക്ക് ഭാരത് രത്ന പുരസ്കാരം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു.
രാജ്യത്തിനായി നടത്തിയ സേവനങ്ങൾ കണക്കിലെടുത്ത് ലോഹ്യയുടെ ചരമ വാർഷികദിനമായ ഒക്ടോബർ 12ന് ഭാരത് രത്ന പുരസ്കാരം നൽകണമെന്നാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടത്.
ഗോവ വിമാനത്താവളത്തിന് റാം മനോഹർ ലോഹ്യയുടെ പേര് നൽകണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. റാം മനോഹർ ലോഹ്യക്ക് ഭാരത് രത്ന നൽകണമെന്ന് 2014ലിലും നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam