
തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ കെ.ഗീരീഷിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ മാതാപിതാക്കൾ. ഉന്നത ബന്ധം ഉപയോഗിച്ച് കേസ് അട്ടിറിക്കാനാണ് ശ്രമമെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .
കഴിഞ്ഞ ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. പഠനവൈകല്യം സംബന്ധിച്ച പരിശോധനക്ക് ഗിരീഷിൻറെ ക്ലിനിക്കിലെത്തിയ കുട്ടിയെ ഒറ്റയ്ക്ക് അകത്ത് വിളിച്ച് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി . ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല . പിന്നീട് പോക്സോ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായില്ല . ഇതിനിടെ ഗീരീഷ് സുപ്രീംകോടതിയെ സമീപിച്ചു . അസ്റ്റ് ചെയ്താല്‍ ഉടൻ ജാമ്യം നല്‍കണമെന്ന കോടതി ഉത്തരവ് നേടി . എന്നാലിതുവരെ പൊലീസ് തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം
അതേസമയം, അറസ്റ്റ് ചെയ്താൽ ഉടന്‍ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കോടതിയെ സമീപിച്ചുവെന്നാണ് പൊലീസ് വിശദീകരം. കോടതിയുടെ അന്തിന തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു . അതേസമയം പ്രതികരിക്കാന്‍ ഗീരീഷ് തയാറായില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam