
തിരുവനന്തപുരം: എസ് ഐ ആറിനെതിരായ പ്രതിഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. സമയക്രമം മാറ്റില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്‍കി.
എസ് ഐ ആറിനെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിൽ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ് ഐ ആർ നടത്തരുതെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടു. എസ് ഐ ആർ തന്നെ നിയമവിരുദ്ധം എന്ന് കോൺഗ്രസ് ആരോപിച്ചു. സമാന്തര പൗരത്വ പരിശോധനയാണ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam