ആലപ്പുഴയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താനായില്ല

Published : Jan 09, 2017, 06:15 PM ISTUpdated : Oct 04, 2018, 07:11 PM IST
ആലപ്പുഴയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താനായില്ല

Synopsis

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്ന സംഭവം. ആലപ്പുഴ നഗരത്തോട് ചേര്‍ന്ന മുല്ലയ്‌ക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള അമ്മന്‍കോവില്‍ സ്ട്രീറ്റിലായിരുന്നു പെണ്‍കുട്ടി പീഡന ശ്രമത്തിന് ഇരയായത്. ആലപ്പുഴയിലെ പരിസ്ഥിതി സംഘടനയുടെ ഓഫീസില്‍ പരിശീലനത്തിനെത്തിയ 22 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെയാണ് ബൈക്കിലെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ ഓഫീസിലേക്ക് നടന്നുവരുമ്പോള്‍ 711 നമ്പര്‍ അവസാനിക്കുന്ന ബൈക്കിലെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് സംഘം അന്നുമുതല്‍ തന്നെ അന്വേഷണവും തുടങ്ങി. 

ബൈക്ക് പോകാന്‍ ഇടയുള്ള ടൗണിലെ കടകള്‍ക്ക് മുന്നിലെ സി.സി.ടി.വി കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍ നഗരത്തിലെ കടകള്‍ക്ക് മുന്നിലുള്ള സി.സി.ടി.വി ക്യാമറകളിലൊന്നും ഇത്തരമൊരു ബൈക്ക് കണ്ടെത്താന്‍ പോലീസിനായില്ല. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. 711 നമ്പര്‍ അവസാനിക്കുന്ന 50 ലേറെ ബൈക്കുകള്‍ പോലീസ് പരിശോധിച്ചു. ഏതാണ്ട് മുഴുവന്‍ സീരിസിലേയും ബൈക്കുകള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടി പറഞ്ഞ സമാന ശരീര പ്രകൃതിയുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പെണ്‍കുട്ടി പറഞ്ഞ നമ്പറുകളില്‍ തെറ്റുണ്ടാവാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുമെന്ന് ആലപ്പുഴ നോര്‍ത്ത് സി.ഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് മാസം മുമ്പാണ് വിദേശ വിദ്യാര്‍ത്ഥിനി ആലപ്പുഴയില്‍ പരിശീലനത്തിനെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും