
തിരുവനന്തപുരം: കെ എം മാണിയുമായി മധ്യസ്ഥ ചർച്ചക്ക് തയ്യാറല്ലെന്ന് മുസ് ലിം ലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി . മാണിയുമായി സൗഹൃദത്തിന്റെ പേരിൽ ആശയവിനിമയം നടത്തിയേക്കാം . എന്നാല്‍ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കില്ലെന്നും കേരള കോൺഗ്രസിനെ കടന്നാക്രമിക്കാനില്ലെന്നും രാഷ്ട്രീയ വിമർശനം സമയമാകുമ്പോൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എം മാണിയുടെ തീരുമാനം ശരിയോ തെറ്റോ എന്ന് പറയാനില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ലീഗിനുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
മാണിയെ യു.ഡി.എഫിൽ തിരിച്ചു കൊണ്ടുവരാൻ ചർച്ച നടക്കുന്നില്ല. എന്നാൽ, ഭാവിയിൽ ചർച്ച ഉണ്ടായേക്കാം. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാൻ ലീഗില്ല. ലീഗിനും കേരളാ കോൺഗ്രസിനും സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam