അഭിമന്യുവിന്‍റെ കൊലപാതകം; ഉത്തരം മുട്ടി കൊച്ചി സിറ്റി പൊലീസ്

Web Desk |  
Published : Jul 11, 2018, 11:48 PM ISTUpdated : Oct 04, 2018, 02:54 PM IST
അഭിമന്യുവിന്‍റെ കൊലപാതകം; ഉത്തരം മുട്ടി കൊച്ചി സിറ്റി പൊലീസ്

Synopsis

അഭിമന്യുവിന്‍റെ കൊലപാതകം; ഉത്തരം മുട്ടി കൊച്ചി സിറ്റി പൊലീസ് പ്രധാന പ്രതികൾ ഒളിവിൽത്തന്നെ എസ് എഫ് ഐക്കും പരാതിയില്ല

കൊച്ചി: അഭിമന്യു കൊലക്കേസിൽ പത്ത് ദിവസം കഴിഞ്ഞിട്ടും  ഇരുട്ടിൽത്തപ്പി കൊച്ചി സിറ്റി പൊലീസ്. പ്രധാനപ്രതികളെയൊന്നും അറസ്റ്റുചെയ്യാൻ ഇതുവരെ അന്വേഷണ സംഘത്തിനായില്ല. അതേസമയം പ്രതികളെ പിടിക്കാത്തതിൽ എസ്എഫ്ഐക്ക് യാതൊരു പരാതിയുമില്ല. 

അഭിമന്യു കൊല്ലപ്പെട്ട ജൂലൈ രണ്ടിന് പുലർച്ചേ മുതൽ കൊച്ചി സിറ്റി പൊലീസ് പറയുന്നത് ഒറ്റകാര്യം. പക്ഷേ ദിവസം പത്തുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല. കൊലപാതകവുമായി നേരിട്ട് ബന്ധമുളള മൂന്നു പേരെ മഹാജാസിലെ വിദ്യാർഥികൾ തന്നെയാണ് സംഭവ ദിവസം പിടിച്ച് കൊടുത്തത്. 

അറസ്റ്റിലായ മറ്റു നാലുപേർ പ്രതികളെ രക്ഷപെടാൻ സഹായിച്ചവർ. നീല ഷർട്ടിട്ട കൊലയാളി ആരെന്നുംപോലും പൊലീസിന് ഇപ്പോഴും ഉറപ്പില്ല. ഒന്നാം പ്രതിയായ മഹാരാജാസ് വിദ്യാർഥി മുഹമ്മദ് എവിടെപ്പോയൊളിച്ചെന്ന് ഒരുപിടിയും ഇല്ല. പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ ബംഗളൂരു വിമാനത്താവളം വഴി കഴിഞ്ഞ ദിവസം ദുബായിലേക്ക് രക്ഷപെട്ടത് മറ്റൊരു പിടിപ്പുകേടായി. 

അന്വേഷണം ഇങ്ങനെ ഇഴഞ്ഞുനീങ്ങുമ്പോഴും എസ്എഫ്ഐക്ക് പൊലീസിനെക്കുറിച്ച് നൂറു നാവാണ്. അടുത്ത ഞായറാഴ്ചക്കകം പ്രധാന പ്രതികളെ പിടികൂടണമെന്നാണ് കൊച്ചി സിറ്റി പൊലീസിന് കിട്ടിയിരിക്കുന്ന അന്ത്യശാസന. മകന്‍റെ ഘാതകരെ പിടികൂടിയില്ലെങ്കിൽ ആത്മഹത്യയെന്ന അഭിമന്യുവിന്‍റെ പിതാവിന്‍റെ മുന്നറിയിപ്പും സർക്കാരിനും പൊലീസിനുമുളള താക്കീതാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കനത്ത ചൂടുള്ള ദിവസങ്ങളാണ്, പകൽസമയത്ത് യാത്ര പരമാവധി ഒഴിവാക്കുക'; ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിന് വിധേയരാകണമെന്ന് മന്ത്രി കെ രാജൻ
പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു