എം.എം ഹസന്റെ സെക്യുലര്‍ മാര്‍ച്ചില്‍ നിന്ന് സുധീരനെ ഒഴിവാക്കി

Published : Sep 19, 2016, 11:10 AM ISTUpdated : Oct 04, 2018, 08:11 PM IST
എം.എം ഹസന്റെ സെക്യുലര്‍ മാര്‍ച്ചില്‍ നിന്ന് സുധീരനെ ഒഴിവാക്കി

Synopsis

ഒക്ടോബര്‍ രണ്ടനാണ് കന്യാകുമാരിയില്‍ നിന്നും ശിവഗിരിയിലേക്ക് എം.എം ഹസ്സന്റെ നേതൃത്വത്തില്‍ സെക്യുലര്‍ മാര്‍ച്ച് നടത്തുന്നത്. കന്യാകുമാരിയില്‍ രമേശ് ചെന്നിത്തലയും ശിവഗിരിയില്‍ ഉമ്മന്‍ ചാണ്ടിയും മുഖ്യാതിഥി ആകുമ്പോള്‍ പരിപാടിയിലേക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിളിച്ചിട്ടില്ല. സുധീരന്‍ പരിപാടിയില്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അന്ന് കെ.പി.സി.സി പ്രസിഡന്റ് സ്ഥലത്തുണ്ടാവില്ലെന്നാണ് ഹസ്സന്‍ നല്‍കുന്ന മറുപടി.

ഒക്ടോബര്‍ രണ്ടിന് കെ.പി.സി.സി ആസ്ഥാനത്തേതടക്കമുള്ള പരിപാടിയില്‍ സുധീരന്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ജനശ്രീ സംഘടിപ്പിച്ച ഓണച്ചന്ത, ശ്രീകാര്യത്തെ പരിപാടി എന്നിവയിലേക്ക് സുധീരനെ വിളിച്ചിട്ടും പങ്കെടുത്തില്ലെന്നതാണ് വിളിക്കാതിരുന്നതിന്റെ ഒരുകാരണം.  എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പടക്കമുള്ള വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പാണ് എ ഗ്രൂപ്പ് നേതാവ് കൂടിയായ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള പരിപാടിയില്‍ നിന്ന് സുധീരനെ അകറ്റിയതെന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിവാഹത്തിന് പ്രായം പ്രശ്നമല്ല, ലൈംഗികത ഒരു ഘടകവുമല്ല'; നെഗറ്റീവ് കമന്‍റുകളോട് പ്രതികരിച്ച് രശ്മിയും ജയപ്രകാശും
'ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണം, പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ'; രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്