
ദില്ലി:പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് റെയില്‍വേ. നിലവിലെ കോച്ച് ഫാക്ടറികൾ റെയിൽവേയ്ക്ക് ആവശ്യമായ കോച്ചുകൾ നിർമ്മിക്കാൻ പര്യാപ്തം ഏന്ന് റെയിൽവേ സഹമന്ത്രി പറഞ്ഞു.എംബി രാജേഷും, എ സമ്പത്തും ലോക്സഭയില്‍ രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വിഎസിന് അയച്ച കത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി നിരവധി പേരാണ് കൃഷിഭൂമി വിട്ടുകൊടുത്തിട്ടുള്ളത്. 2008ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസർക്കാർ കൃഷിഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നൽകിയത് 239 ഏക്കറാണ്. ചുറ്റുമതിൽ കെട്ടി വേർതിരിച്ചതല്ലാതെ 10 വർഷത്തിനിപ്പുറം യാതൊരു നടപടിയുമില്ല. നിർമ്മാണ പങ്കാളിയെ നിശ്ചയിക്കുന്നത് നീണ്ടതും പ്രധാന കാരണായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam