തിരുവനന്തപുരത്ത് നിപ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

Web Desk |  
Published : May 26, 2018, 03:36 PM ISTUpdated : Jun 29, 2018, 04:28 PM IST
തിരുവനന്തപുരത്ത് നിപ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

Synopsis

കുട്ടിയുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ചിരുന്ന കുട്ടിയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

കൊച്ചിയില്‍ നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന മൂന്നു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ, നെട്ടൂരില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പനിയെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയത്. ഇരുവരെയും നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ പാരാമെഡിക്കല്‍ കോഴ്സിന് പഠിക്കുന്ന ചേര്‍ത്തല സ്വദേശിയായ വിദ്യാര്‍ത്ഥിനെ  പനിയെത്തുടര്‍ന്നാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മൂന്നു പേരിലും ഇതുവരെ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡി.എം.ഒ  അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്' എന്ന ഭയം കുറ്റവാളികൾക്ക് ഉണ്ടാകണം, രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം
ഒരു ജില്ലയെ ആകെ അപമാനിച്ച മുൻ എംഎൽഎയെ പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരം: എസ്‍വൈഎസ്