
ഹൈദരാബാദ്: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കാഞ്ച ഇലയ്യ വീട്ടുതടങ്കലില്‍ തുടരുന്നു.ആര്യ വൈശ്യ മഹാസഭയുടെ ഭീഷണിയുളള വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ ഇലയ്യ പങ്കെടുക്കുന്നത് തടയാനാണ് പൊലീസ് നടപടി. ഹൈദരാബാദിലെ വീടിന് പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
വൈശ്യസമുദായത്തിന് എതിരെയുളള കാഞ്ച ഐലയ്യയുടെ പുസ്തകത്തിനെതിരെയാണ് ആര്യ വൈശ്യ മഹാസഭ രംഗത്തെത്തിയിരുന്നത്. വിജയവാഡയിലെ ദളിത് റാലിയില്‍ ഐലയ്യ പങ്കെടുത്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വൈശ്യ സമുദായത്തിന്റെ ഭീഷണി.
‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പുസ്തകത്തിന്റെ പേരില്‍ ആര്യവൈശ്യ സമുദായം കാഞ്ച ഇലയ്യക്കെതിരെ വന്‍ പ്രതിഷേധത്തിലാണ്. ഈയിടെ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ്ആക്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പുസ്തകം നിരോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ്നൂറുകണക്കിന്പേര് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച്വീടിനുചുറ്റും തടിച്ചുകൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam