
അക്കാദമിക്കെതിരായ വിദ്യാര്‍ത്ഥികളുടെ പരാതി പരിഗണിച്ച് കോളേജില്‍ കേരളാ സര്‍വകലാശാലയുടെ സിന്റിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് തുടരുന്നതിനിടെയാണ് കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ലോ അക്കാദമിയുടെ പ്രവര്‍ത്തനമെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. രേഖകളൊന്നും സര്‍വ്വകലാശാലയില്‍ ഇല്ലെന്നാണ് വിവരവകാശ നിയമപ്രകാരം കേരള സര്‍വ്വകലാശാല തന്നെ മറുപടി നല്‍കിയിരിക്കുന്നത്. 1982ല്‍ കോടതി ആവശ്യത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് നല്‍കിയ അഫിലിയേഷന്‍ രേഖകള്‍ തിരിച്ചെത്തിയില്ലെന്ന വിചിത്രവാദമാണ് സര്‍വ്വകലാശാല ഉന്നയിക്കുന്നത്.
ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം പതിനാറാം ദിവസവും തുടരുകയാണ്. സമരത്തെ പിന്തുണച്ച്, ബി.ജെ.പി നേതാവ് വി മുരളീധരന്‍ നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരവും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam