കണ്ണൂര്‍ ഒഴിച്ചിട്ട് കോൺഗ്രസ്, പെരുമ്പാവൂരില്‍ എല്‍ദോസില്ല, കോന്നിയില്‍ അടൂര്‍ പ്രകാശിന്‍റെ പേരില്ല, അന്തിമ ചര്‍ച്ച തുടരുന്നു

Published : Mar 18, 2026, 05:33 PM IST
adoor praksah and eldhose

Synopsis

പെരുമ്പാവൂരിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലാണ് കൈമാറിയിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്.

കൊച്ചി: കണ്ണൂർ ഒഴിച്ചിട്ട് കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പട്ടിക. കണ്ണൂർ സീറ്റിലെ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നാണ് വിവരം. പരി​ഗണന പട്ടികയിൽ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ പേരില്ല. പെരുമ്പാവൂരിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലാണ് കൈമാറിയിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് കൊച്ചു പറമ്പിലിന്റെ പേര് മാത്രമാണ് പട്ടികയിൽ ഉള്ളത്. പരി​ഗണന പട്ടികയിലെ പേരുകളിങ്ങനെ: ആലപ്പുഴ- റിഗോ രാജു, പൂഞ്ഞാർ - അലോഷ്യസ് സേവ്യർ, ഇടുക്കി- ജോയ് വെട്ടിക്കുഴി/ റോയ് കെ പൗലോസ് (പാനൽ), ചെങ്ങന്നൂർ - ബാബു പ്രസാദ്, കായംകുളം- എം ലിജു/ അരിത ബാബു, തൃപ്പൂണിത്തുറ- ദീപക് ജോയി, വടക്കാഞ്ചേരി - ടിഎം വൈശാഖ്, പട്ടാമ്പി - ടിപി ഷാജി, വൈപ്പിൻ - ടോണി ചമ്മിണി, കുന്നംകുളം - പിടി അജയമോഹൻ, കാഞ്ഞിരപ്പള്ളി - നാട്ടകം സുരേഷ്, ഏറ്റുമാനൂർ ജോസഫ് വാഴക്കൻ, അരുവിക്കര വിഎസ് ശിവകുമാർ, കഴക്കൂട്ടം ശരത്ചന്ദ്ര പ്രസാദ്, കൊച്ചി- പാനൽ - മൂഹമ്മദ് ഷിയാസ്/ ദീപ്തി മേരി വർഗ്ഗീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി, ഐടി നിയമപരിരക്ഷ നീക്കുമെന്ന് മുന്നറിയിപ്പ്
മഴക്കൊപ്പം കള്ളക്കടൽ ജാഗ്രത നിർദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും